എകൈ്‌സസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി

Posted on: 23 Dec 2012നിലമ്പൂര്‍: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യമൊഴുകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് എകൈ്‌സസ് വകുപ്പിന്റെ നേതൃത്വത്തില്‍ റവന്യു, പോലീസ്, വനം തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് പരിശോധന നടത്തി.

മലപ്പുറം അസിസ്റ്റന്റ് എകൈ്‌സസ് കമ്മീഷണര്‍ കെ. ചന്ദ്രബാലിന്റെ നിര്‍ദേശാനുസരണം നിലമ്പൂര്‍ എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കാരക്കോട് ശങ്കരന്‍ മനയിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ വാറ്റുചാരായം ഉണ്ടാക്കാനാവശ്യമായ ഉപകരണങ്ങള്‍ കണ്ടെടുത്ത് നശിപ്പിച്ചു.

More News from Malappuram