സമൂഹത്തെ സേവിക്കേണ്ടത് പൗരന്റെ കടമ- ആര്യാടന്‍

Posted on: 23 Dec 2012നിലമ്പൂര്‍: സമൂഹത്തെ സേവിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും നാഷണല്‍ സര്‍വീസ് സ്‌കീം അതിനുള്ള അവസരമാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളിന് പുതുതായി അനുവദിച്ച എന്‍.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ നഗരസഭാ അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഷ്‌റഫ്, പാലോളി മെഹബൂബ്, പി.ടി.എ പ്രസിഡന്റ് പരുന്തന്‍ നൗഷാദ്, എസ്.എം.സി ചെയര്‍മാന്‍ രജീന്ദ്രബാബു, പ്രധാനാധ്യാപകന്‍ എന്‍.പി. രാമകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ റുഖിയ, കെ.ജി. മോഹനന്‍, ബാലഭാസ്‌കരന്‍, പ്രിന്‍സിപ്പല്‍ അനിത എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ് യൂണിറ്റിന്റെ ഏഴുദിവസത്തെ ക്യാമ്പ് ചുങ്കത്തറ പള്ളിക്കുത്ത് ഗവ. യു.പി. സ്‌കൂളില്‍ നടക്കും. ക്യാമ്പ് 28ന് സമാപിക്കും.

More News from Malappuram