കലാപ്രകടനങ്ങളിലൂടെ സമാഹരിച്ച തുക രോഗിക്ക് കൈമാറി

Posted on: 23 Dec 2012നിലമ്പൂര്‍: തെരുവുകള്‍തോറും കലാപ്രകടനങ്ങള്‍ നടത്തി സമാഹരിച്ച തുക രോഗിയുടെ ചികിത്സാഫണ്ടിലേക്ക് സംഭാവനചെയ്തു. നിലമ്പൂര്‍ ജനതപ്പടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവശ്രീ കലാസംഘമാണ് സമൂഹത്തിനുതന്നെ മാതൃകയായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ 12 ദിവസം വൈകുന്നേരങ്ങളില്‍ മാത്രം നടത്തിയ വിവിധ കലാപ്രകടനങ്ങളിലൂടെ 50,000 രൂപയാണ് യുവശ്രീയുടെ പ്രവര്‍ത്തകര്‍ സമാഹരിച്ചത്. അമരമ്പലം തോട്ടേക്കാട് നെല്ലിക്കോടന്‍ ഉഷ എന്ന തയ്യല്‍ ജീവനക്കാരിക്ക് ഹൃദയവാല്‍വ് ചുരുങ്ങുന്ന രോഗത്തിന് വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് പണം നല്‍കിയത്.

സമാഹരിച്ച തുക കഴിഞ്ഞദിവസം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈ. പ്രസിഡന്റ് എം. കുഞ്ഞുമുഹമ്മദ് കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ഡി.ടി. മുഹമ്മദലി, വാര്‍ഡ് മെമ്പര്‍ ശ്രീരംഗനാഥന്‍, വണ്ടൂര്‍ ജലീല്‍, കലാസംഘം പ്രവര്‍ത്തകരായ ഫൈസല്‍. കെ, നിസാര്‍, മഹേഷ് എന്നിവര്‍ പങ്കെടുത്തു.

More News from Malappuram