ഇസ്‌ലാമിക ചാരിറ്റി സെന്റര്‍ വാര്‍ഷികം

Posted on: 23 Dec 2012നിലമ്പൂര്‍: ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിലുള്ള ഇസ്‌ലാമിക ചാരിറ്റി സെന്ററിന്റെ 12-ം വാര്‍ഷികാഘോഷങ്ങള്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഞായറാഴ്ച ബാപ്പു തങ്ങള്‍ പതാക ഉയര്‍ത്തും. ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് കെ.പി. മിഖ്ദാദ് ബാഖവി അധ്യക്ഷതവഹിക്കും. വൈകീട്ടത്തെ ആത്മീയസദസ്സ് എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്യും.

25ന് ഉച്ചയ്ക്ക് സാംസ്‌കാരിക സമ്മേളനം അലവിക്കുട്ടി ഫൈസി ഉദ്ഘാടനംചെയ്യും. വൈകീട്ട് പൊതുസമ്മേളനം കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ കെ.പി. ഉബൈദുല്ലാഹി, കെ.കെ. ഇബ്രാഹിം സഖാഫി, എന്‍. മുഹമ്മദ് മുസ്‌ലിയാര്‍, ടി. മുഹമ്മദ് സഖാഫി, ഇബ്രാഹിം സഖാഫി നാരോക്കാവ് എന്നിവര്‍ പങ്കെടുത്തു.

More News from Malappuram