വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് ഗ്രാമസഭയില്‍ പ്രമേയം

Posted on: 23 Dec 2012കാളികാവ്: വന്യമൃഗങ്ങളില്‍നിന്ന് കര്‍ഷകരെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യം. വെള്ളിയാഴ്ച അടയ്ക്കാക്കുണ്ട് അങ്ങാടിയിലെ മദ്രസ്സയില്‍ചേര്‍ന്ന ഗ്രാമസഭയിലാണ് വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. ഗ്രാമസഭയില്‍ അവതരിപ്പിച്ച പ്രമേയം മുഖ്യമന്ത്രിക്കും ഡി.എഫ്.ഒ ഉള്‍പ്പടെയുള്ള വനംവകുപ്പ് അധികൃതര്‍ക്കും നല്‍കുന്നതിനും തീരുമാനിച്ചു. വ്യാഴാഴ്ച അടയ്ക്കാക്കുണ്ടില്‍ വന്യമൃഗങ്ങളില്‍നിന്ന് നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ചേര്‍ന്നിരുന്നു.

More News from Malappuram