ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനത്തിന് തുടക്കം

Posted on: 23 Dec 2012



വണ്ടൂര്‍: ലോഡ്‌ഷെഡ്ഡിങ്ങും പവര്‍കട്ടും പിന്‍വലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍ പറഞ്ഞു.

വണ്ടൂരില്‍ ഡി.വൈ.എഫ്.ഐ വണ്ടൂര്‍ ബ്ലോക്ക് സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്നത് മദ്യ- മണല്‍-ഭൂ മാഫിയകളാണെന്നും ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമ്മേളനത്തോടനുബന്ധിച്ച് വണ്ടൂര്‍ വി.എം.സി സ്‌കൂള്‍ മൈതാനത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. എം. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ടി. സത്യന്‍, കെ.എസ്. സുനില്‍കുമാര്‍, വി.എം. ഷൗക്കത്ത്, പി. രാധാകൃഷ്ണന്‍, ജെ. ക്ലീറ്റസ്, എന്‍. കണ്ണന്‍, ടോം കെ. തോമസ്, പി.കെ. മുബഷീര്‍, കെ.ടി. സെയ്ദ്, അഡ്വ. അനില്‍നിരവില്‍, കെ.ടി. ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram