കൊണ്ടോട്ടി മണ്ഡലത്തില്‍ 14 റോഡുകള്‍ക്ക് ഒരുകോടി അനുവദിച്ചു

Posted on: 23 Dec 2012കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലത്തില്‍ 14 റോഡുകള്‍ക്കായി ഒരുകോടി രണ്ടരലക്ഷം രൂപ അനുവദിച്ചതായി കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അറിയിച്ചു. പാണാട്ടാലുങ്ങല്‍- ഹാജിയാര്‍പ്പടി, ആലക്കപറമ്പ്- ചുണ്ടം- അടച്ചിനിക്കാട്, കോര്‍ലോട്ട്- മുണ്ടക്കല്‍, പേങ്ങാട്- പുതുക്കോട്, കൊണ്ടോട്ടി, 17-ാം മൈല്‍- പെരിഞ്ചീരിമുക്ക്- നമ്പോലംകുന്ന്, ചെറിയേടത്ത് പള്ളിയാളി- ചക്കാളക്കാട്ട് താഴം, കാവുങ്ങല്‍- കൊറ്റങ്ങാട് റോഡുകള്‍ക്ക് 10 ലക്ഷംരൂപ വീതമാണ് അനുവദിച്ചത്. ആനക്കുണ്ട്- അകായ്‌പൊറ്റ, പോത്തുംവെട്ടി- ആലങ്ങോട്ട്പള്ളി- ചെവിട്ടാണിക്കുന്ന്, ഇരുപ്പംതൊടി- കാരാട്ട്‌ചോല- പുത്തന്‍കുണ്ട്, ബൈപ്പാസ്- പൊറ്റമ്മല്‍- കുതിരാട്ട്പറമ്പ്, എളമരം- കൊന്നാര് മഖാം, ഒളവില്‍- അപ്ലാറപ്പടി എന്നീ റോഡുകള്‍ക്ക് അഞ്ചുലക്ഷം രൂപ വീതവും കണിയാരത്തരു അഴിയകം റോഡ് കോണ്‍ക്രീറ്റിന് രണ്ടരലക്ഷം രൂപയുമാണ് എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുള്ളത്.

More News from Malappuram