'അക്ഷരായനം' സഹവാസക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012പരപ്പനങ്ങാടി: ബി.ആര്‍.സി പരപ്പനങ്ങാടിയും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി നടത്തുന്ന 'അക്ഷരായനം-2012' സഹവാസക്യാമ്പ് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. ജമീല അധ്യക്ഷതവഹിച്ചു. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഇബ്രാഹിംകുട്ടി, ടി. മുജീബുര്‍റഹ്മാന്‍, കെ.എം. മൊയ്തീന്‍, എ.ഇ.ഒ വി.സി. സതീഷ്, ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു. സുഷമ കണിയാട്ടില്‍ ക്യാമ്പ് വിശദീകരണം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ്ജമാല്‍ സ്വാഗതവും വസന്തകുമാരി നന്ദിയും പറഞ്ഞു.

ഗാനരചയിതാവും കവിയുമായ രമേശ് കാവില്‍ കവിതയുടെ വിവിധ തലങ്ങളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.

More News from Malappuram