ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം; യുവതി ഓട്ടോറിക്ഷയില്‍നിന്ന് ചാടി

Posted on: 23 Dec 2012തേഞ്ഞിപ്പലം: ഓട്ടോറിക്ഷാ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി ഓട്ടോറിക്ഷയില്‍നിന്ന് പുറത്തേക്ക് ചാടി. നിസ്സാര പരിക്കേറ്റ യുവതി സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സ തേടി.

വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം. കാക്കഞ്ചേരിയില്‍ നിന്ന് പൈക്കോട്ടൂര്‍മാട്ടിലുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്യവെ ഡ്രൈവറുടെ സംസാരത്തില്‍ പന്തികേട് തോന്നിയതിനെത്തുടര്‍ന്നാണ് പുറത്തേക്ക് ചാടിയത്.

തുടര്‍ന്ന് പോലീസ് കാക്കഞ്ചേരിയിലെ മുഴുവന്‍ ഓട്ടോഡ്രൈവര്‍മാരെയും പോലീസ്‌സ്റ്റേഷനില്‍ വിളിപ്പിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തി. ഓട്ടോഡ്രൈവറെ യുവതി തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഡ്രൈവര്‍ കുറ്റക്കാരനല്ലെന്നും യുവതി ഭയന്ന് ഓട്ടോറിക്ഷയില്‍നിന്ന് ചാടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

More News from Malappuram