തൊഴിലുറപ്പ് പദ്ധതിയില്‍ ഉപഹാരംനല്‍കി

Posted on: 23 Dec 2012അരീക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ കീഴുപറമ്പ് പഞ്ചായത്തിലെ തൊഴിലാളികളുടെ സംഗമവും 100 ദിവസം തൊഴിലെടുത്തവര്‍ക്കുള്ള ധനസഹായ വിതരണവും നടത്തി. അരീക്കോട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.സി. മുഹമ്മദാജി ഉദ്ഘാടനംചെയ്തു. കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. റംലാബീഗം അധ്യക്ഷത വഹിച്ചു. വൈസ്​പ്രസിഡന്റ് റൈഹാന ബേബി, അംഗങ്ങളായ കെ.എ. നാസര്‍, സഫിയ കാരങ്ങാടന്‍, റൈഹാനത്ത് കുറുമാടന്‍, പി.പി.എ. റഹ്മാന്‍, വി.ടി. ഉസ്മാന്‍, ബഹ്‌ളു റഫീഖ്, എം.എം. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജില്ലാ വനിതാക്ഷേമ ഓഫീസര്‍ രമാഭായ് തൊഴിലാളികള്‍ക്ക് ക്ലാസെടുത്തു. പഞ്ചായത്ത് ജീവനക്കാരായ ദിമിത്രോവ് സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.

More News from Malappuram