പരപ്പനങ്ങാടിയില്‍ ഒറ്റദിവസം ആയിരം മണല്‍അപേക്ഷ; പഞ്ചായത്ത് പ്രവര്‍ത്തനം താളംതെറ്റി

Posted on: 23 Dec 2012പരപ്പനങ്ങാടി: മണലിന് അപേക്ഷ നല്‍കാന്‍ കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാരും വരിനിന്നു. പരപ്പനങ്ങാടി പഞ്ചായത്ത് വീടുനിര്‍മാണത്തിനുള്ള മണലിന് ഒറ്റദിവസം അപേക്ഷാഫോംവാങ്ങി അന്നുതന്നെ പൂരിപ്പിച്ച് നല്‍കുന്ന സമ്പ്രദായം നടപ്പാക്കിയപ്പോഴാണ് ശനിയാഴ്ച അതിരാവിലെമുതല്‍ വലിയവരി രൂപപ്പെട്ടത്. ആയിരത്തോളം അപേക്ഷകളാണ് ശനിയാഴ്ച പഞ്ചായത്തില്‍ കിട്ടിയത്. കഴിഞ്ഞവര്‍ഷം രണ്ടായിരത്തോളം അപേക്ഷകള്‍ സ്വീകരിച്ചെങ്കിലും ഒരുലോഡുപോലും കിട്ടാത്തവരുണ്ടെന്ന് അപേക്ഷകര്‍ പറഞ്ഞു.

ആള്‍ത്തിരക്കുകൊണ്ട് പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളംതെറ്റി. വാര്‍ഡ്‌മെമ്പര്‍മാര്‍ അവരവരുടെ വാര്‍ഡിലെ അപേക്ഷകര്‍ക്ക് അപേക്ഷ പൂരിപ്പിച്ച്‌നല്‍കുന്ന തിരക്കിലായിരുന്നു. മണല്‍ മാഫിയയുമായി ബന്ധമുള്ള ചിലരും അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കുന്നുണ്ടായിരുന്നു.

More News from Malappuram