സി.എഫ്.എല്‍ പൊട്ടിച്ച് ചാക്കുകെട്ടുകളിലാക്കി തള്ളി

Posted on: 23 Dec 2012തേഞ്ഞിപ്പലം: ദേശീയപാതയില്‍ തേഞ്ഞിപ്പലം പോലീസ്‌സ്റ്റേഷന് സമീപം സി.എഫ്.എല്‍ ലാമ്പുകള്‍ പൊട്ടിച്ച് 20 ഓളം ചാക്കുകളിലാക്കി തള്ളി. പോലീസ്‌സ്റ്റേഷന് സമീപത്തെ വളവിലാണ് ചാക്കുകെട്ടുകള്‍ തള്ളിയിട്ടിരിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് ആളുകള്‍ വഴി നടക്കുന്നതും വര്‍ഷക്കാലമായാല്‍ മഴവെള്ളം കുത്തിയൊലിക്കുന്ന സ്ഥലത്തുമാണ് സി.എഫ്.എല്‍ ചാക്കുകള്‍ കൊണ്ടിട്ടിരിക്കുന്നത്. ചാക്കുകളില്‍ നിന്നുള്ള പൊടി പരിസരത്താകെ പരക്കുന്ന അവസ്ഥയിലാണ്.

ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മുസ്തഫ തങ്ങള്‍ പോലീസിന് കത്ത് നല്‍കിയിട്ടുണ്ട്. ചാക്കുകെട്ടുകളിട്ട സ്ഥലം മുസ്തഫ തങ്ങള്‍ സന്ദര്‍ശിക്കുകയും ചാക്കുകള്‍ പരിശോധിക്കുകയും ചെയ്തു.

ഫിലിപ്‌സ് കമ്പനിയുടേതാണ് സി.എഫ്.എല്ലുകള്‍. അതിനാല്‍ കമ്പനിക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കും.

More News from Malappuram