സപ്തദിന ക്യാമ്പ്

Posted on: 23 Dec 2012വള്ളിക്കുന്ന്: സി.ബി.എച്ച്.എസ്.എസ്-എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് അരിയല്ലൂര്‍ ജി.യു.പി സ്‌കൂളില്‍ തുടക്കമായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം.പി ഹൈറുന്നീസ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ പ്രസന്നകുമാരി, വി. ജമീല, വൈസ് പ്രസിഡന്റ് എം. കാരിക്കുട്ടി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മുനീറുദ്ധീന്‍, ഫര്‍സാന, പഞ്ചായത്തംഗങ്ങളായ സി.വി രുഗ്മിണി, പി. ദാസന്‍, പി. ദീപ എന്നിവര്‍ പ്രസംഗിച്ചു. മാലിന്യമുക്തഗ്രാമം ലക്ഷ്യമാക്കിയുള്ള ക്യാമ്പ് 28ന് സമാപിക്കും.

വാഴക്കാട്: കുറ്റൂര്‍ നോര്‍ത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു ഉദ്ഘാടനം ചെയ്തു. എ.ആര്‍ നഗര്‍ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ സച്ചിന്‍കുമാര്‍, വോളണ്ടിയര്‍ ക്യാപ്റ്റന്‍ സയ്യിദ് നവാസ് എന്നിവര്‍ പ്രസംഗിച്ചു. മാലിന്യ നിര്‍മ്മാര്‍ജന ബോധവത്കരണവും രോഗികളെ കണ്ടെത്തി പരിചരിക്കലുമാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ ലക്ഷ്യമെന്ന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

More News from Malappuram