സി.ഐയുടെ കാറിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

Posted on: 23 Dec 2012



തിരൂരങ്ങാടി: സി.ഐ ഓടിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരൂരങ്ങാടി സി.ഐ എ. ഉമേഷിന്റെ കാറാണ് മൂന്നിയൂര്‍ മുട്ടിച്ചിറയില്‍ അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികരും സഹോദരങ്ങളുമായ മൂന്നിയൂര്‍ കളിയാട്ടമുക്ക് മംഗലശ്ശേരി വേലായുധന്റെ മക്കളായ വിനേഷ് (29), വിജേഷ് (24) എന്നിവര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴേമുക്കാലിനായിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

More News from Malappuram