വാടകസാധന വിതരണം അവശ്യസേവനമാക്കണം - കെ.എസ്.എച്ച്.ജി.ഒ.എ

Posted on: 23 Dec 2012തിരൂരങ്ങാടി:വാടകസാധന വിതരണ രംഗം അവശ്യസര്‍വീസായി പരിഗണിക്കണമെന്ന് പന്തല്‍, കസേര മുതലായവ വാടകയ്ക്ക് നല്‍കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.എച്ച്.ജി.ഒ.എ) ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഘടനയുടെ തിരൂരങ്ങാടി മേഖലാ കമ്മിറ്റി സമ്മേളനവും കുടുംബസംഗമവും 25ന് മൂന്നിയൂര്‍ ആലിന്‍ചുവട്ടില്‍ നടത്തുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി പി. ഷംസുദ്ദീന്‍, കെ. മൊയ്തീന്‍കുട്ടി എന്നിവര്‍ പറഞ്ഞു. രാവിലെ ഒമ്പതരയ്ക്ക് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും. അവാര്‍ഡ്ദാന വിതരണം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും. എം. അബ്ദുള്ള, വി.പി. ഖാദര്‍, കെ. കോയ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More News from Malappuram