പച്ചക്കറിച്ചന്ത
Posted on: 23 Dec 2012
കാരാട്: വാഴയൂര്‍ സ്വാശ്രയ കര്‍ഷക സമിതിയും വി.എഫ്.പി.സി.കെയും ചേര്‍ന്ന് കാരാട് പച്ചക്കറിച്ചന്ത തുടങ്ങി. പൊതുവിപണിയേക്കാളും 20 ശതമാനം വിലക്കുറവിലാണ് പച്ചക്കറികള്‍ വില്പന നടത്തുന്നതെന്നും സ്വാശ്രയ കര്‍ഷകസമിതി ഭാരവാഹികള്‍ പറഞ്ഞു. ചന്ത വി.എഫ്.പി.സി.കെ. ജില്ലാ മാനേജര്‍ ഹരീഷ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്നതായിരിക്കും പച്ചക്കറിച്ചന്ത.