കണ്ണമംഗലം പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളിലും ഗണിതലാബ്

Posted on: 23 Dec 2012



കണ്ണമംഗലം: ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ പ്രൈമറി സ്‌കൂളുകളിലും ഗണിതലാബ് സജ്ജീകരിക്കാന്‍ ആവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് പ്രസിഡന്റ് നെടുമ്പള്ളിസെയ്ത് അറിയിച്ചു. എടക്കാപറമ്പ് എ.യു.പി സ്‌കൂളില്‍നടന്ന രാമാനുജന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി. രാജമോഹന്‍, എ. ബീരാന്‍കുട്ടി, ടി. ഹസീന, മുനീബ് എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram