പഞ്ചായത്തോഫീസ് മാര്‍ച്ച്

Posted on: 23 Dec 2012വേങ്ങര: കര്‍ഷകത്തൊഴിലാളി യൂണിയന്റെ (കെ.എസ്.കെ.ടി.യു) നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കണ്ണമംഗലം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ കമ്മിറ്റി അംഗം കെ.എം. ഷരീഫ് ഉദ്ഘാടനം ചെയ്തു. എന്‍.കെ. പോക്കര്‍, ശ്രീനിവാസന്‍, എ. ശശി, എം.വി.കെ. ഉണ്ണി, പി. സുബ്രഹ്മണ്യന്‍, പി. അയ്യപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

വേങ്ങര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മലപ്പുറം ഏരിയാ പ്രസിഡന്റ് കെ.കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. പത്മനാഭന്‍, കെ.പി. സുബ്രഹ്മണ്യന്‍, എന്‍.പി. ചന്ദ്രന്‍, പി. ആലിക്കുട്ടി, കെ. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram