യു.പി.എസ്.എ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Posted on: 23 Dec 2012മലപ്പുറം: യു.പി സ്‌കൂള്‍ അസിസ്റ്റന്റ് മലയാളം (യു.പി.എസ്.എ) റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 17 മുതല്‍ ലിസ്റ്റിന് പ്രാബല്യമുണ്ട്. മെയിന്‍ ലിസ്റ്റില്‍ 557ഉം സപ്ലിമെന്ററി ലിസ്റ്റില്‍ 526ഉം പി.എച്ച് ലിസ്റ്റില്‍ 31ഉം അടക്കം 1114 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2008ലാണ് യു.പി.എസ്.എ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2010 മെയില്‍ എഴുത്തുപരീക്ഷ നടത്തിയെങ്കിലും 2012 ലാണ് സാധ്യതാപട്ടിക പ്രസിദ്ധീകരിച്ച് അഭിമുഖം നടത്തിയത്. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകിയതിനെതിരെ ഉദ്യോഗാര്‍ഥികള്‍ സമരം നടത്തിയിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നിലവില്‍ വരുന്നതിനുമുമ്പ് നിയമനം ലഭിക്കുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍. പി.എസ്.സി ജനവരിയില്‍ അഡൈ്വസ് ചെയെ്തങ്കില്‍ മാത്രമേ പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുന്നതിന് മുമ്പ് നിയമനം ലഭിക്കൂ. ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും പ്രായപരിധി കഴിഞ്ഞവരായതിനാല്‍ മറ്റൊരു പരീക്ഷ എഴുതാന്‍ കഴിയില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂള്‍ അവധിയായതിനാല്‍ നിയമനം നടക്കാന്‍ സാധ്യതയില്ല. പിന്നീട് ജൂണില്‍ മാത്രമേ നിയമനം നടക്കൂ.

More News from Malappuram