ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കണം- കെ.ആര്‍.ഡി.എസ്.എ

Posted on: 23 Dec 2012മലപ്പുറം: ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എ.പി. രാമന്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എച്ച്. വിന്‍സെന്റ്, ജില്ലാ സെക്രട്ടറി പി. ഷാനവാസ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. രാജന്‍, സെക്രട്ടറി ടി.പി. സജീഷ്, സി. രജീഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram