യു.പി.എ സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് ഇറ്റലി -സി.കെ. പദ്മനാഭന്‍

Posted on: 23 Dec 2012കുറ്റിപ്പുറം: യു.പി.എ സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് ഇറ്റലിയാണെന്ന് ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവ് അംഗം സി.കെ. പദ്മനാഭന്‍ പറഞ്ഞു.

കപ്പല്‍ക്കൊല നടത്തിയവര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യംനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ രംഗത്ത് ഇരട്ടത്താപ്പ് സ്വീകരിച്ച് ഒളിച്ചുകളി നടത്തുകയാണ്. പ്രതികള്‍ തിരിച്ചുവരുമെന്ന് എന്തുറപ്പാണ് കേന്ദ്രസര്‍ക്കാറിന് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറ്റിപ്പുറത്ത് നടന്ന ബി.ജെ.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഇ. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കെ.കെ. സുരേന്ദ്രന്‍, കെ. നാരായണന്‍, കെ. മണികണ്ഠന്‍, സി.പി. ഗണേശന്‍, സുരേഷ് പാറതൊടി, സി. ഹരിദാസ്, ധനലക്ഷ്മി ജനാര്‍ദ്ദനന്‍, പി. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram