പ്രവാസികളുടെ സംരക്ഷണം സര്‍ക്കാരിന്‍േറയും ബാധ്യത- ആര്യാടന്‍

Posted on: 23 Dec 2012

അരീക്കോട്: പ്രവാസികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റേയും സമൂഹത്തിന്റേയും ബാധ്യതയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ സമ്മേളനം അരീക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയംഗം വി.എന്‍. കുഞ്ഞാവഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് കുഞ്ഞുട്ടി പൊന്നാട്, യു.കെ. ഭാസി, സി.കെ. അബ്ദുസ്സലാം, കെ.എം.എ. റഹ്മാന്‍, വി.എ. കരീം എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനംചെയ്തു. സിനിമാനടന്‍ സ്ഫടികം ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് കുഞ്ഞുട്ടി പൊന്നാട് അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ്, എം.പി. മുഹമ്മദ്, എ.ഡബ്ല്യു. അബ്ദുറഹിമാന്‍, സി.കെ. അബ്ദുസ്സലാം, മുസ്തഫ മമ്പാട്, കെ.കെ. അലവി, ഹക്കീം ചോലയില്‍, ഇ. റസാഖ്, ചൊക്ലി മൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram