ജില്ലാതല കാര്‍ഷികമേള അരീക്കോട്ട്; സ്വാഗസംഘമായി

Posted on: 23 Dec 2012അരീക്കോട്: ജില്ലാതല കാര്‍ഷികമേള ജനവരി 24 മുതല്‍ 27 വരെ അരീക്കോട് ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നടക്കും. കൃഷിമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് എം.എല്‍.എയും സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥരും മറ്റും നടത്തിയ ചര്‍ച്ചയിലാണ് മലപ്പുറത്ത് ഇത്തരമൊരു മേളയ്ക്ക് അനുമതി ലഭിച്ചത്. മേളയില്‍ കൃഷിവകുപ്പിനൊപ്പം സംസ്ഥാന ഫിഷറീസ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സോയില്‍ കണ്‍സര്‍വേഷന്‍, മൈനര്‍ ഇറിഗേഷന്‍, തുടങ്ങിയ വകുപ്പുകളും പങ്കെടുക്കും. അലങ്കാര മത്സ്യപ്രദര്‍ശനം, കന്നുകാലി പ്രദര്‍ശനം തുടങ്ങിയവയും ഉണ്ടായിരിക്കും.

മേളയുടെ നടത്തിപ്പിന് ജില്ലയില്‍നിന്നുള്ള മന്ത്രിമാര്‍, എം.പി.മാര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായും പി.കെ. ബഷീര്‍ എം.എല്‍.എ ചെയര്‍മാനും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആമിന വെങ്കിട്ട കണ്‍വീനറും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മുഹമ്മദാജി, സബാഹ് പുല്‍പ്പറ്റ എന്നിവര്‍ വൈസ് ചെയര്‍മാന്മാരുമായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ പി.കെ. ബഷീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആമിന വെങ്കിട്ട, സംസ്ഥാന കൃഷി അഡീഷണല്‍ ഡയറക്ടര്‍ കെ.കെ. ചന്ദ്രന്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മുഹമ്മദാജി, അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ്പി.പി. സഫറുള്ള, കേരഫെഡ് വൈസ് ചെയര്‍മാന്‍ സബാഹ് പുല്‍പ്പറ്റ, ബാപ്പുട്ടി പാലത്തിങ്ങല്‍, മോഹന്‍ദാസ് ഊര്‍ങ്ങാട്ടിരി, കാവനൂര്‍ പി. മുഹമ്മദ്, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ സാരംഗന്‍, വിവിധ ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram