സംസ്‌കൃതോത്സവം: മേല്‍പ്പുത്തൂരില്‍ നിന്ന് ദീപശിഖാ പ്രയാണം

Posted on: 23 Dec 2012മലപ്പുറം: സംസ്‌കൃതോത്സവത്തോടൊപ്പം ജനവരി 16ന് നടക്കുന്ന സംസ്‌കൃത സെമിനാര്‍ വേദിയിലേക്ക് മേല്‍പ്പുത്തൂര് നാരായണ ഭട്ടതിരിയുടെ ജന്മസ്ഥലത്തു നിന്ന് ദീപശിഖ കൊണ്ടുവരും. മേല്‍പ്പുത്തൂര്‍ സ്മാരക സമിതി ഭാരവാഹികളില്‍ നിന്ന് സംസ്‌കൃത കലോത്സവം ഭാരവാഹികള്‍ ദീപശിഖ ഏറ്റുവാങ്ങും. കോട്ടയ്ക്കല്‍, മലപ്പുറം, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം സെമിനാര്‍ നടക്കുന്ന എം.എസ്.പി. കമ്മ്യൂണിറ്റി ഹാളിലേക്ക് ആനയിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുസമദ് സമദാനി ദീപശിഖ ഏറ്റുവാങ്ങും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്ന സംസ്‌കൃതോത്സവം റിവ്യു മീറ്റിങ്ങില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ എം.എസ് ശര്‍മ അധ്യക്ഷത വഹിച്ചു. സുരേഷ്‌കുമാര്‍.സി, രമേശന്‍.പി, പരമേശ്വരന്‍, കണ്‍വീനര്‍ നാരായണന്‍ അടിതിരിപ്പാട് എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram