ആടാന്‍ പാടാന്‍ കലോത്സവ വേദികളിലും പരിസരത്തും പരസ്യം; തുക നിശ്ചയിച്ചു

Posted on: 23 Dec 2012മലപ്പുറം:സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ പരസ്യം സ്ഥാപിക്കുന്നതിനുളള തുക കലോത്സവ നടത്തിപ്പ് കമ്മിറ്റി തീരുമാനിച്ചു.വേദിയില്‍പരസ്യം ചെയ്യുന്നതിന് 25 ലക്ഷം രൂപയാണ് ഈടാക്കുക.കലോത്സവ ബാനറിന്റെ നാലിലൊന്ന് വലിപ്പത്തില്‍ ഇവ സ്ഥാപിക്കാന്‍ അനുമതി നല്‍കും.പ്രധാനവേദിയുടെ പുറത്ത് പരസ്യം സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയാണ്. കലോത്സവ ബാനറിന് തടസ്സം വരാത്ത രീതിയില്‍ ഇത് സ്ഥാപിക്കാം. വേദിളോട് ചേര്‍ന്നുളള പന്തലില്‍ പരസ്യം സ്ഥാപിക്കുന്നതിന് വേദി ഒന്നില്‍ 50,000 രൂപയും വേദി ഏഴുവരെ 25,000 രൂപയുമായിരിക്കും.പ്രധാനവേദിയോട് ചേര്‍ന്ന് എക്‌സിബിഷന്‍ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് 200 രൂപ വീതം ചതുരശ്ര അടിക്ക് ഈടാക്കും.മറ്റിടങ്ങളില്‍ 100 രൂപവീതവും. രണ്ടുമുതല്‍ അഞ്ചുവരെ വേദികളില്‍ ചതുരശ്ര അടിക്ക് 50 രൂപ വീതവും മറ്റ് വേദികള്‍ക്ക് സമീപത്തെ സ്റ്റാളുകള്‍ക്കും ഈതുക ഈടാക്കും.

പ്രവേശന കവാടത്തിലെ ആര്‍ച്ചില്‍ പരസ്യത്തിന് ഒരു ലക്ഷമാണ്. മറ്റ് വേദികളിലെ പ്രവേശനകവടത്തില്‍ 25,000 മുതല്‍ 40,000 വരെയാണ് തുക.ഭക്ഷണപ്പന്തലില്‍ പരസ്യത്തിന് 2 ലക്ഷവും സാംസ്‌കാരിക പരിപാടിയിലെ വേദിയില്‍ പരസ്യത്തിന് 4 ലക്ഷവും മേളനഗരിയില്‍ എല്‍.സി.ഡി ബാനര്‍ സ്ഥാപിക്കുന്നതിന് 25,000 രൂപയുമാണ് ഈടാക്കുക.പരസ്യതുക ഡി.പി.ഐ ഡയറക്ടറേറ്റിലെ യൂത്ത് ഫെസ്റ്റിവല്‍ അക്കൗണ്ടിലേക്കായിരിക്കും പോകുക.സുതാര്യമായ നടപടിക്രമങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നതെന്ന് ഡി.പി.ഐ എ.ഷാജഹാന്‍ പറഞ്ഞു.

More News from Malappuram