ആത്മവിശ്വാസം നശിപ്പിക്കുന്നവര്‍ സമൂഹത്തിന്റെ ശത്രു- സാദിഖലി തങ്ങള്‍

Posted on: 23 Dec 2012തേഞ്ഞിപ്പലം: മനുഷ്യന്റെ ആത്മവിശ്വാസം നശിപ്പിക്കുന്നവര്‍ സമൂഹത്തിന്റെ ശത്രുക്കളാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സോളിഡാരിറ്റി ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് 24-ാം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സോളിഡാരിറ്റി പ്രസിഡന്റ് ഹബീബ്‌കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. അബ്ദുറഹിമാന്‍, സിന്‍ഡിക്കേറ്റ് അംഗം ടി.വി. ഇബ്രാഹിം, കെ. റഫീഖ്, ഫിറോസ് കള്ളിയില്‍, കെ.പി. മുസ്തഫ തങ്ങള്‍, കെ.പി. ഷാഹിന, കെ. കോയക്കുട്ടി നഹ, കെ. യൂനുസ്, ബക്കര്‍ ചെര്‍ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ മുന്നോടിയായി ഭരണവിഭാഗം ഓഫീസില്‍നിന്നും പ്രകടനം നടന്നു. സോളിഡാരിറ്റി ഉന്നതാധികാരസമിതി അംഗം പി.കെ. അബ്ദുള്‍ഗഫൂര്‍ പതാക ഉയര്‍ത്തി.

ഭാരവാഹികള്‍: ഹബീബ്‌കോയ തങ്ങള്‍ (പ്രസി.), പി. പ്രസന്ന, കെ.പി. ഷരീഫ്, കെ.പി. മുഹമ്മദ്ഷാഫി (വൈസ് പ്രസിഡന്റുമാര്‍), പി. അബ്ദുറഹിമാന്‍ (ജനറല്‍ സെക്രട്ടറി), ബഷീര്‍ കൈനാടന്‍, ഇസ്മയില്‍ വി.പി, മുഹമ്മദാലി (സെക്രട്ടറിമാര്‍), ഹരിഗോവിന്ദന്‍ (ട്രഷ).

More News from Malappuram