ആടാന്‍ പാടാന്‍....... പ്രോഗ്രാമുകള്‍ നിയന്ത്രിക്കാന്‍ 400 ഒഫീഷ്യല്‍സ്

Posted on: 23 Dec 2012മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ചുമതലയുള്ള കമ്മിറ്റിയിലുള്ളത് 400 ഒഫീഷ്യല്‍സ്. രണ്ട് ഷിഫ്റ്റായിട്ടായിരിക്കും ഇവരുടെ പ്രവര്‍ത്തനം. പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26ന് മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഒഫീഷ്യല്‍സിനായി ശില്പശാല നടത്തും.

പ്രോഗ്രാം കമ്മിറ്റി യോഗം ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍മാന്‍ പി.എ. സലാം അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ഉബൈദുള്ള, കണ്‍വീനര്‍ എ.കെ. സൈനുദ്ദീന്‍, കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ്, ഹാരിസ് ആമിയന്‍, നസീം പുളിക്കല്‍, എ.എം. അബൂബക്കര്‍, പി.കെ. ഹംസ, എം. അഹമ്മദ്, കെ. ഫസല്‍ഹക്ക്, ടി.എം. ജലീല്‍, അമാനുള്ള കെ.ടി, റഹീം കെ, കരീം പടുകുണ്ടില്‍, എം.കെ. ഫൈസല്‍, ഫൈസല്‍ മൂഴിക്കല്‍, വി. ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram