എം.ഇ.എസ് ശാസ്ത്രമേള: തിരൂര്‍ എം.ഇ.എസ്സിന് ഓവറോള്‍

Posted on: 23 Dec 2012





വളാഞ്ചേരി:രണ്ട് ദിവസങ്ങളിലായി വളാഞ്ചേരി എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന എം.ഇ.എസ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള സമാപിച്ചു. തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളാണ് ഓവറോള്‍ ചാമ്പ്യന്മാര്‍. പട്ടാമ്പി എം.ഇ.എസ് രണ്ടും വളാഞ്ചേരി എം.ഇ.എസ് മൂന്നും സ്ഥാനക്കാരായി.

സമാപനസമ്മേളനത്തില്‍ എം.ഇ.എസ് വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് പ്രൊഫ. കെ.പി. ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.പി. മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ വി.ആര്‍. ജയപ്രസാദ്, എം. പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram