മണലെടുക്കാന്‍ വന്ന 'കലവറ' ജീവനക്കാരെ തടഞ്ഞു

Posted on: 23 Dec 2012വളാഞ്ചേരി: പോലീസ് പിടിച്ചെടുത്ത് റവന്യു അധികാരികള്‍ക്ക് കൈമാറിയ മണല്‍ എടുക്കാന്‍ വന്ന 'കലവറ' ഉദ്യോഗസ്ഥരെ വ്യക്തി തടഞ്ഞു. തന്റെ പറമ്പില്‍ കിടക്കുന്ന മണല്‍ കൊണ്ടുപോകാനനുവദിക്കില്ലെന്നുപറഞ്ഞ് റഷീദ് ഇരിമ്പിളിയം എന്നയാളാണ് റവന്യു അധികാരികളെ തടഞ്ഞത്. വെട്ടുകല്ലും മണ്ണുമിട്ട് വാഹനത്തിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു ഇയാളെന്ന് വളാഞ്ചേരി സി.ഐ എ.എം. സിദ്ധീഖ് പറഞ്ഞു. പോലീസ് പിടികൂടിയ 10ലോഡ് മണല്‍ കൊണ്ടുപോകാനാണ് കലവറ ജീവനക്കാര്‍ എത്തിയത്. റഷീദിനെതിരെ പോലീസില്‍ പരാതി നല്‍കി. കളക്ടറുടെ നിര്‍ദേശമനുസരിച്ച് റഷീദിനെതിരെ നടപടിയെടുക്കുമെന്ന് സി.ഐ സിദ്ധീഖ് പറഞ്ഞു.

More News from Malappuram