പടിഞ്ഞാറെക്കര അഴിമുഖത്ത് ടൂറിസം ഉത്സവം ഇന്നുമുതല്‍

Posted on: 23 Dec 2012പുറത്തൂര്‍: ഡി.ടി.പി.സി. സംഘടിപ്പിക്കുന്ന ടൂറിസം ഉത്സവത്തിന്റ ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറെക്കര അഴിമുഖത്ത് ഞായറാഴ്ച നടക്കും. വൈകീട്ട് 5.00ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.

രണ്ടരമാസം നീണ്ടുനില്‍ക്കുന്നതാണ് ടൂറിസം ഉത്സവം. എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് അഴിമുഖത്ത് ആംഫി തിയേറ്ററില്‍ വിവിധ നാടന്‍ കലാരൂപങ്ങളുടെ അവതരണമുണ്ടാകും. 23-ന് ഞായറാഴ്ച വൈകീട്ട് ഉദ്ഘാടന പരിപാടിക്ക്‌ശേഷം കാപ്പാട് കോയയും സംഘവും നയിക്കുന്ന കോല്‍ക്കളി, ഒപ്പന തുടങ്ങി മാപ്പിള കലാരൂപങ്ങളുടെ അവതരണമുണ്ടാകും. 24, 25 തിയ്യതികളില്‍ ക്രിസ്മസ് ആഘോഷം നടക്കുമെന്ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി, പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ കരേങ്ങല്‍, ജില്ലാ പഞ്ചായത്തംഗം എം.പി. കുമാരന്‍, ബീച്ച് മാനേജര്‍ സലാം താണിക്കാട് എന്നിവര്‍ അറിയിച്ചു.

More News from Malappuram