നസ്‌ലീമിന് സ്വീകരണം നല്‍കി

Posted on: 23 Dec 2012എടക്കര: സിര്‍ക്കോണിയം സ്റ്റാര്‍ കണ്ടെത്തിയ യുവ ശാസ്ത്രജ്ഞ നസ്‌ലീം നീലങ്കോടന് എടക്കരയില്‍ സ്വീകരണം നല്‍കി. പുരോഗമന കലാസാഹിത്യസംഘം, ശാസ്ത്രസാഹിത്യ പരിഷത്ത്, നവോദയ വായനശാല എന്നിവയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്. എടക്കര വ്യാപാരഭവനില്‍ നടന്ന പരിപാടി പരിഷത്ത് ജില്ലാ സെക്രട്ടറി എ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

ജി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉപഹാരം എ. ശ്രീധരനും പു.ക.സയുടെ ഉപഹാരം ജില്ലാസെക്രട്ടറി ബഷീര്‍ ചുങ്കത്തറയും വായനശാലയുടെ ഉപഹാരം ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയംഗം കെ.പി. ഭാസ്‌കരനും നല്‍കി. എന്‍. ഗോപാലകൃഷ്ണന്‍, പി.കെ. സുരേന്ദ്രന്‍, പി.കെ. കുഞ്ഞാപ്പു, ഡി. സോമശേഖരന്‍, അരുണ്‍കുമാര്‍, പി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് ഡോ. നസ്‌ലീം നന്ദി പറഞ്ഞു.

More News from Malappuram