നെല്ല് സംഭരണത്തിന് രജിസ്‌ട്രേഷന്‍ തുടങ്ങി

Posted on: 23 Dec 2012മലപ്പുറം: മുണ്ടകന്‍ വിളക്കാലത്തേക്കുള്ള സപ്ലൈകോ നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ജില്ലയില്‍ 17 രൂപയാണ് നെല്ലിന്റെ നിലവിലുള്ള സംഭരണവില. സഹകരണ ബാങ്കുകള്‍ വഴിയാണ് നെല്ലിന്റെ വില നല്‍കുക. അതത്പഞ്ചായത്ത് കൃഷിഭവനില്‍ ഫോം സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 31 വരെ കൃഷിഭവനുകളില്‍ സ്വീകരിക്കും. ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം വെക്കണം. ബാങ്ക് അക്കൗണ്ട് സ്വന്തം പേരിലാവണം.

പേര് ഉള്‍പ്പെടുന്നുണ്ടെങ്കില്‍ ജോയന്റ് അക്കൗണ്ടും ആകാം. കര്‍ഷകനുമായി ബന്ധപ്പെടുന്നതിന് മൊബൈല്‍ നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയില്‍ രേഖപ്പെടുത്തുന്ന നെല്ലിനങ്ങള്‍ മാത്രമേ സംഭരിക്കൂ.

സംസ്‌കരിക്കുമ്പോള്‍ 68 ശതമാനം കുത്തരി ലഭിക്കുന്ന നെല്ലായിരിക്കണം. അപേക്ഷയില്‍ ഇനത്തിനുനേരെ മട്ട/വെള്ള എന്നെഴുതാതെ ഇനം വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരിക്കും നെല്ല്‌സംഭരണം. സംഭരിക്കുന്ന നെല്ല് സംസ്‌കരിച്ച് അരിയാക്കി തിരഞ്ഞെടുത്ത ജില്ലകളില്‍ റേഷനരിയായി വിതരണംചെയ്യും. നിശ്ചിത ഗുണ നിലവാരം ഉറപ്പുവരുത്തിയായിരിക്കും സംഭരണം. വെബ്‌സൈറ്റ് മുഖേനയാണ് സപ്ലൈകോ നെല്ലുസംഭരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഫോണ്‍ 9946486818.

More News from Malappuram