കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനത്തില്‍ വീണ്ടും പക്ഷിയിടിച്ചു

Posted on: 23 Dec 2012കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും അപകടഭീഷണി ഉയര്‍ത്തിക്കൊണ്ട് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു. ശനിയാഴ്ച രാവിലെ 8.45നാണ് പക്ഷി വിമാനത്തിലിടിച്ചത്. ലാന്‍ഡ്‌ചെയ്തശേഷം ഏപ്രണിലേക്ക് കയറാനായി റണ്‍വെയിലൂടെ വേഗം കുറച്ച് സഞ്ചരിക്കുകയായിരുന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ ഖത്തര്‍-കോഴിക്കോട് വിമാനത്തിന്റെ വലത് ചിറകിന്റെ എന്‍ജിനിലാണ് പക്ഷി ഇടിച്ചുകയറിയത്. എന്നാല്‍ വളരെ വേഗം കുറഞ്ഞ രീതിയിലായിരുന്നു ഈ സമയം എന്‍ജിന്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നതിനാല്‍ എന്‍ജിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്‍ജിനിയറിങ് വിഭാഗത്തിന്റെ പരിശോധനയില്‍ കാര്യമായ തകരാറില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിമാനം കൃത്യസമയത്തുതന്നെ തിരിച്ചുപോയി. എന്നാല്‍ വെരുക് ഇടിച്ച് കോടായ എയര്‍ഇന്ത്യയുടെ വിമാനം നന്നാക്കാനുള്ള ശ്രമം ശനിയാഴ്ചയും വിജയിച്ചിട്ടില്ല.

More News from Malappuram