നാലുവയസ്സുകാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍

Posted on: 23 Dec 2012പെരിന്തല്‍മണ്ണ: നാല് വയസ്സുള്ള തമിഴ് ബാലികയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ വയോധികനെ അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം പുത്തനങ്ങാടി കണ്ണംതൊടി കോപ്പുണ്ണി (64) ആണ് അറസ്റ്റിലായത്. സംസാരശേഷിയില്ലാത്തയാളാണ് കോപ്പുണ്ണിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 14ന് കുട്ടിയുടെ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് താമസസ്ഥലത്ത് കയറിയായിരുന്നു പീഡനം. ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടു.

തുടര്‍ന്ന് നാട്ടുകാരും ഇടപെട്ടു. നാട്ടുകാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെ വിവരമറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പിതാവിന്റെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെയോടെ പെരിന്തല്‍മണ്ണ സി.ഐ ജലീല്‍ തോട്ടത്തില്‍, എസ്.ഐ ഐ. ഗിരീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറത്തുനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2012ലെ കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ്‌ചെയ്തു.

More News from Malappuram