കാലിക്കറ്റ് സെനറ്റ് തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

Posted on: 23 Dec 2012തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. നേരത്തെയുള്ള വോട്ടര്‍പട്ടികയില്‍ വെട്ടിത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്

വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിന് ശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കും. 10 മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പട്ടിക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

More News from Malappuram