കാലിക്കറ്റ് സര്‍വകലാശാലാ വൈദ്യുതി എക്‌സിക്യുട്ടീവ് എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്തു

Posted on: 23 Dec 2012തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ദക്ഷിണമേഖലാ ഖൊ-ഖൊ മത്സരങ്ങള്‍ക്ക് എത്തിയ കായികതാരങ്ങള്‍ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിലുണ്ടായ വൈദ്യുതിത്തകരാറുകള്‍ പരിഹരിക്കാന്‍ വൈകിച്ചതിലും സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി ഓഫാക്കുമെന്ന് കായികവകുപ്പ് ഡയറക്ടറെ അറിയിച്ചതിലും ജോലിസംബന്ധമായ വീഴ്ച ആരോപിച്ച് സര്‍വകലാശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി.ആര്‍. അനില്‍കുമാറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം ഉത്തരവായി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണക്കമ്മീഷനെ പിന്നീട് നിയമിക്കും.

More News from Malappuram