മുസ്‌ലിം കേന്ദ്രീകൃത സ്ഥലങ്ങളില്‍ വികസനമെത്തിക്കാന്‍ സി.പി.എം മടിക്കുന്നു - പി.കെ.കുഞ്ഞാലിക്കുട്ടി

Posted on: 04 Feb 2012



താനൂര്‍: മുസ്ലിം കേന്ദ്രീകൃത സ്ഥലങ്ങളില്‍ വികസനമെത്തിക്കാന്‍ മടികാണിക്കുന്നവരാണ് സി.പി.എം എന്നും ഇതിന്റെ ഉത്തമോദാഹരണമാണ് ബംഗാളിലേതെന്നും മന്തിയും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. താനൂര്‍ മണ്ഡലം സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട്ടെ ഫിനിഷിങ് സ്‌കൂളും മറ്റു പരിശീലനസംരംഭങ്ങളും ചെറുപ്പക്കാരുടെ വികസനസ്വപ്നമാണ്.

ലീഗിനോടുള്ള അസൂയയുമായാണ് ചിലസംഘടനകള്‍ നടക്കുന്നത്.ഇടിവെട്ടുമ്പോള്‍ മുളയ്ക്കുന്ന കൂണുകള്‍ മഴ വന്നാല്‍ താനെ ഇല്ലാതാവുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ സമ്മേളനങ്ങളും ഭാരവാഹിതിരഞ്ഞെടുപ്പുകളും വിവാദമില്ലാതെ നടക്കുമ്പോള്‍ സി.പി.എം സമ്മേളനങ്ങളില്‍ വാര്‍ത്തചോര്‍ത്തലും ചിപ്പ് വെപ്പുമാണ് നടക്കുന്നത്. സമാപന സമ്മേളനത്തില്‍ കെ.കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

More News from Malappuram