ഏകാദശി വിളക്കുത്സവം ആഘോഷിച്ചു

Posted on: 04 Feb 2012



ചങ്ങരകുളം: പന്താവൂര്‍ ശ്രീലക്ഷ്മീ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ഏകാദശി വിളക്കുത്സവം വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെക്ഷേത്രത്തില്‍ നടന്ന ഉദയാസ്തമന പൂജയ്ക്ക് തന്ത്രി അണ്ടലാടി മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. എട്ട് മണിമുതല്‍ ക്ഷേത്ര തിരുനടയില്‍ നടന്ന പറവെപ്പില്‍ ഒട്ടേറെ കുടുംബങ്ങള്‍ പങ്കാളികളായി. വൈകീട്ട് മൂന്നര മുതല്‍ മേളവും നാലരമുതല്‍ വിവിധ ആഘോഷകമ്മിറ്റികുടെ വകയായുള്ള കാവടിയാട്ടം, താംബോലം തുടങ്ങിയ ആഘോഷവരവുകളും ഉണ്ടായി. വൈകീട്ട് ദീപാരാധനക്കു ശേഷം ആലങ്കോട് സന്തോഷ്‌കുമാറും സംഘവും ഒരുക്കിയ തായമ്പകയും തുടര്‍ന്ന് നാടകവും അരങ്ങേറി.

More News from Malappuram