മാങ്കുന്നത്ത് ക്ഷേത്രോത്സവം സമാപിച്ചു

Posted on: 04 Feb 2012



ചങ്ങരംകുളം: ചിയ്യാനൂര്‍ മാങ്കുന്നത്ത് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകളും പറവെപ്പും ഉണ്ടായി. വൈകീട്ട് മൂന്ന് മുതല്‍ ആന, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പും തുടര്‍ന്ന് മേളവും നടന്നു. അഞ്ച് മണിമുതല്‍ വിവിധ ആഘോഷകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ശിങ്കാരി മേളം, ബാന്‍ഡ് വാദ്യം, നാടന്‍കലാരൂപങ്ങള്‍ എന്നിവയുടെ വരവുകളും ഉണ്ടായി. വൈകീട്ട് ദീപാരാധനക്കുശഷേം വെടിക്കെട്ടും തുടര്‍ന്നു തായമ്പകയും നടന്നു. രാത്രി ചിയ്യാനൂര്‍ സൗഹൃദ കലാസമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ മതിലേരിക്കന്നി നാടകവും അരങ്ങേറി.

More News from Malappuram