ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി

Posted on: 04 Feb 2012



തവനൂര്‍: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്‍േറയും സംസ്ഥാന സമ്മേളനത്തിന്‍േറയും പ്രചാരണാര്‍ഥം സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. തവനൂര്‍ മുവ്വാങ്കരയില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിച്ചത്. കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കി. ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സി. പി. എം. പ്രവര്‍ത്തകര്‍ തവനൂരില്‍ പ്രകടനം നടത്തി.