കളിക്കളം കുണ്ടുതോട് വൈ.എം.സി.എ ഫുട്‌ബോള്‍മേള തുടങ്ങി
Posted on: 04 Feb 2012
മമ്പാട്: എടവണ്ണ കുണ്ടുതോട് വൈ.എം.സി.എ സെവന്‍സ് ഫുട്‌ബോള്‍ മേള തുടങ്ങി. എടവണ്ണ സബ് ഇന്‍സ്‌പെക്ടര്‍ സി.കെ. നാസര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി.പി. സീതി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.കെ. സുബൈര്‍, വി.പി. ഫിറോസ്, അധ്യാപകരായ ജമാല്‍, സി.എസ്.എ. ജബ്ബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യ മത്സരത്തില്‍ എവര്‍ ഗ്രീന്‍ പൊങ്ങല്ലൂര്‍ എതിരില്ലാത്ത ഒരു ഗോളിന് സഹൃദയ പാലപ്പെറ്റയെ തോല്‍പ്പിച്ചു. ശനിയാഴ്ച എവര്‍ ഗ്രീന്‍ പൊങ്ങല്ലൂരും ടൗണ്‍ ടീമും എളങ്കൂറും ഏറ്റുമുട്ടും.