കുടിവെള്ള പ്രശ്‌നം: പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞു
Posted on: 04 Feb 2012
നിലമ്പൂര്‍: കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചാലിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ കോളനിക്കാര്‍ തടഞ്ഞു. ചാലിയാറിലെ പെരുവമ്പാടം ആദിവാസി കോളനിയിലെ ഏതാനും സ്ത്രീകളാണ് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തടഞ്ഞത്.
ഗ്രാമസഭാ യോഗത്തിനുശേഷം പോകാനൊരുങ്ങുമ്പോഴാണ് സ്ത്രീകളെത്തി തടഞ്ഞത്. മാര്‍ച്ച് 31ന് മുമ്പ് പ്രശ്‌നത്തിനു പരിഹാരം കാണുമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണിവര്‍ പിരിഞ്ഞുപോയത്.