ആയുര്‍വേദ ആസ്‌പത്രിയെ താലൂക്ക് ആസ്‌പത്രിയായി ഉയര്‍ത്താന്‍ സൗകര്യം ഒരുക്കും
Posted on: 04 Feb 2012
മഞ്ചേരി: മുള്ളമ്പാറ ആയുര്‍വേദ ആസ്പത്രി താലൂക്ക് ആസ്‌പത്രിയായി ഉയര്‍ത്തുന്നതിന് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ കൗണ്‍സില്‍യോഗം തീരുമാനിച്ചു. ആയുര്‍വേദ ഡി.എം.ഒ പ്രസ്തുത വിഷയം സംബന്ധിച്ച് നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നു. മുമ്പ് നഗരസഭ ആയുര്‍വേദ ആസ്പത്രി താലൂക്ക് ആസ്‌പത്രിയായി ഉയര്‍ത്തുവാന്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. യോഗത്തില്‍ എം.പി.എം ഇസ്ഹാഖ് കുരിക്കള്‍ അധ്യക്ഷതവഹിച്ചു.