വീട് കത്തിനശിച്ചു

Posted on: 04 Feb 2012



എടക്കര: മരുതയില്‍ അര്‍ധരാത്രി വീട് കത്തിനശിച്ചു. ഉറങ്ങിക്കിടന്നിരുന്ന കുടുംബാംഗങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരുത കൂട്ടില്‍പാറ വഴിയില്‍ക്കട സുധീഷ്‌കുമാറിന്റെ വീടാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കത്തിനശിച്ചത്. വീട് കത്തുന്നത് സുധീഷ്‌കുമാറാണ് ആദ്യം അറിഞ്ഞത്. ഉറക്കത്തിലായിരുന്ന ഭാര്യ മഞ്ജു, മക്കളായ യദുകൃഷ്ണന്‍, ഹരികൃഷ്ണന്‍ എന്നിവരെ വിളിച്ചുണര്‍ത്തി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെ ഫര്‍ണിച്ചര്‍, വസ്ത്രങ്ങള്‍, അടുക്കള സാധനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വസ്തുക്കളും കത്തിനശിച്ചു.

More News from Malappuram