കൃഷ്ണകുമാറിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും-മന്ത്രി ആര്യാടന്‍

Posted on: 04 Feb 2012



നിലമ്പൂര്‍: രാജ്യറാണി എക്‌സ്​പ്രസ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുകാലുകളും ഒരു കൈയും നഷ്ടപ്പെട്ട കൃഷ്ണകുമാറിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

പെരിന്തല്‍മണ്ണ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷ്ണകുമാറിനെ ആസ്​പത്രിയില്‍ സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത ബുധനാഴ്ച ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്തും. കൃഷ്ണകുമാറിന്റെ ചികിത്സയ്ക്കും പഠനത്തിനും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കും.

കൃഷ്ണകുമാറിന് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമോ എന്ന ചോദ്യത്തിന് അടിയന്തരമായി ചികാത്സാ സഹായം നല്‍കുമെന്നും ബാക്കി കാര്യങ്ങള്‍ പിന്നീടാലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

More News from Malappuram