കെ.എസ്.ടി.യു ജില്ലാസമ്മേളനം തുടങ്ങി

Posted on: 04 Feb 2012



തിരൂരങ്ങാടി: പൊതു വിദ്യാഭ്യാസം സമൂഹത്തിന്റെ ജീവനാഡിയാണെന്നും അത് തകര്‍ന്നാല്‍ സമൂഹത്തെ ദോഷകരമായി ബാധിക്കുമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) ജില്ലാ സമ്മേളനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സി.എച്ച് മഹമൂദ് ഹാജി അധ്യക്ഷനായി. പ്രസിഡന്റ് അബ്ദുള്ള വാവൂര്‍ പതാക ഉയര്‍ത്തി. എം.കെ അബ്ദുറഹ്മാന്‍, പി സൈതലവി, സി.കെ.എ റസാഖ്, പി.പി സൈതലവി എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി എം അഹമ്മദ് സ്വാഗതവും എന്‍.പി മുഹമ്മദാലി നന്ദിയും പറഞ്ഞു.

സംഘടന സുഹൃദ്‌സമ്മേളനം അഡ്വ. പി.എം.എ സലാം ഉദ്ഘാടനംചെയ്തു. അരിമ്പ്ര മുഹമ്മദ് അധ്യക്ഷനായി. കെ. വീരാന്‍കുട്ടി, പി.ഇ. കുഞ്ഞിമോയി, ഹുസൈന്‍ നാനാക്കല്‍, യു.കെ. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാഭ്യാസ ജില്ലകളുടെ വിഭജനം എന്ന വിഷയത്തില്‍ ഒ. ഷൗക്കത്തലി, എം മുഹമ്മദ്കുട്ടി, ടി.പി അശ്‌റഫലി, ഹനീഫ മൂന്നിയൂര്‍, പി.ഒ. ഹംസ, ഡോ സൈനുല്‍ ആബിദ്, ടി. ഷാഹുല്‍ ഹമീദ്, ടി.പി ഫസലുല്‍ഹഖ്, കെ. അബ്ദുള്‍റസാഖ് കക്കാട് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സാംസ്‌കാരിക സായാഹ്നം ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനംചെയ്തു. കെ.എം അബ്ദുള്ള അധ്യക്ഷനായി.

More News from Malappuram