ബസ് സര്‍വീസ് നിര്‍ത്തി; നാട്ടുകാര്‍ ദുരിതത്തില്‍
Posted on: 04 Feb 2012
തേഞ്ഞിപ്പലം: പാണമ്പ്ര-കടക്കാട്ട്പാറ നിവാസികള്‍ക്ക് ആശ്വാസമായി ആരംഭിച്ച ചുള്ളോട് പറമ്പ്-ഫറോക്ക് ബസ് സര്‍വീസ് നിര്‍ത്തിയിട്ട് മാസങ്ങള്‍. ഈ പ്രദേശത്തെ ഏക ബസ് സര്‍വീസാണിത്. സര്‍വീസ് പുനരാരംഭിക്കുന്നതിന് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.