പാര്‍ക്കിങ്‌സമയം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം

Posted on: 04 Feb 2012



കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗജന്യ വാഹനപാര്‍ക്കിങ് സമയം വെട്ടിക്കുറച്ചതിനെതിരെ പ്രക്ഷോഭം നടത്താന്‍ യൂത്ത്‌കോണ്‍ഗ്രസ് കൊണ്ടോട്ടി, വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റികളുടെ സംയുക്തയോഗം തീരുമാനിച്ചു. കരാര്‍ കമ്പനി പകല്‍ക്കൊള്ള നടത്തുകയാണെന്ന് യോഗം ആരോപിച്ചു.

അഷ്‌റഫ് പറക്കൂത്ത്അധ്യക്ഷതവഹിച്ചു. കെ.കെ.റഫീഖ്, രാജേഷ് ചാക്ക്യാടന്‍, ജയ്‌സല്‍ എളമരം, ഷാനിദ്, പി.എ.വാഹിദ്, പി.മുസ്തഫ തുടങ്ങിയര്‍ പ്രസംഗിച്ചു. ലത്തീഫ് കൂട്ടാലുങ്ങല്‍ സ്വാഗതം പറഞ്ഞു.

More News from Malappuram