വാലില്ലാപ്പുഴ സെന്റ്‌മേരീസ് ചര്‍ച്ചില്‍ തിരുനാള്‍
Posted on: 04 Feb 2012
അരീക്കോട്: വാലില്ലാപ്പുഴ സെന്റ് മേരീസ് ചര്‍ച്ചിലെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ഉത്സവത്തിന് ജോസഫ് മൈലാറ്റൂര്‍ കൊടി യുര്‍ത്തി. ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാന, രൂപം പ്രതിഷ്ഠിക്കല്‍, സ്‌നേഹവിരുന്ന്, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം തുടങ്ങിയവയുണ്ടാകും. പ്രദക്ഷിണം, വിശുദ്ധ കുര്‍ബ്ബാന, വാദ്യ മേളങ്ങള്‍, കരിമരുന്ന് പ്രയോഗം തുടങ്ങിയവയോടെ ചടങ്ങ് സമാപിക്കും.