റോഡ് ഉദ്ഘാടനം ചെയ്തു
Posted on: 04 Feb 2012
കൊണ്ടോട്ടി: കുഴിമണ്ണ ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ നിര്‍മ്മിച്ച ഹെല്‍ത്ത് സെന്റര്‍ - പൂളാംകുന്ന് കോണ്‍ക്രീറ്റ് റോഡ് തുറന്നു. രണ്ടര ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നിര്‍മ്മിച്ചത്. അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് എം.സി.മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറശ്ശേരി അലവി അധ്യക്ഷതവഹിച്ചു. കെ.എ. റസാഖ് ഹാജി, പി. കുഞ്ഞുണ്ണി, കോട്ട് ഉമ്മര്‍ഹാജി, ടി.പി. ഗഫൂര്‍, പി. മുഹമ്മദ്, പി. ഉമ്മര്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.